ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അവാർഡ് നിസാർ അഷറഫിന്

28

ജൂനിയർ ചേബർ ഇന്റർനാഷ്ണൽ ജെ.സി.ഐതൃശൂർ എറണാകുളം ഇടുക്കി എന്നി മൂന്ന് ജില്ലകളിലെ മികച്ച യുവജന പ്രവർത്തകനുള്ള ജെ.സി.ഐ. അവാർഡിന് ഇരിങ്ങാലക്കുട ചാപ്റ്റർ അംഗം നിസാർ അഷ്റഫിന് സമ്മാനിച്ചു ജീവ കാരുണ്യ മേഖലയിൽ നിസാർ അഷറഫ് നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത് പ്രളയകാലഘട്ടത്തിൽ നടത്തിയ ഭവന നിർമ്മാണങ്ങളും കോവിസ് കാലയളവിൽ വിവിധ ധനസഹായങ്ങളും രണ്ട് സാധു യുവതികൾക്ക് വിവാഹ സഹായങ്ങളും ഇരിങ്ങാലക്കുട ഗവ. ആസ്പത്രിയിൽ ക്യാൻസർ രോഗികൾക്ക് വേണ്ട മെഡിസിൻ വിതരണവും ആസ്പത്രിയിൽ രൂപികരിച്ച നവജാത ശിശു സംരക്ഷണ കേന്ദ്രം തുടങ്ങി ഒട്ടേറേ തലങ്ങളിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും കൂടൽ മാണിക്യം ദേവസ്വo കത്തീഡ്രൽ ദേവാലയം ജൂമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പെട്ട് നടത്തിയ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ വഹിച്ച വലിയ പങ്കും പരിഗണിച്ച് മികച്ച യുവജന പ്രവർത്തകനുള്ള ജെ.സി.ഐ. അവാർഡ് സോൺ പ്രസിഡന്റ് ജോബിൻ കുരിയാക്കോസ് നൽകി മുവാറ്റുപുഴ ജേക്കബ് സ് കൺവെൻഷൻ സെന്ററിൽ വെച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉൽഘാടനം ചെയ്തു മാത്യു കുഴൽ നാടൻ എം.എൽ.എ. വിശിഷ്ടാതിഥി ആയിരുന്നു പാസ്റ്റ് നാഷ്ണൽ പ്രസിഡന്റ് ജി.സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി

Advertisement