വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും നടത്തുന്നു

21

അവിട്ടത്തൂർ : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബും , ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കും ദന്ത പരിശോധനയും, ബോധവൽക്കരണവും നടത്തുന്നു. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് കോളേജിൻ്റെ പ്രശസ്തരായ ഡോക്ടർമാരുടെ ആഭിമുഖ്യത്താൽ അത്യാധുനിക മൊബൈൽ വാഹനത്തിൽ നടത്തുന്ന ക്യാമ്പിൽ അത്യാധുനിക കാർബൺ മോണോക്സൈഡ് ബ്രീത്ത് അനലൈസി സ് ഓറൽ സ്കാൻ മുഖേന വായിലെ അർബുധ രോഗം കണ്ട് പിടിക്കുന്നു, നൂതന ചികിത്സ സംവിധാനവും ക്യാമ്പിൽ ലഭ്യമാണ്. ഒക്ടോബർ 14 വെള്ളിയാഴ്ച രാവിലെ 9 മുതൽ 2 വരെയാണ് നടത്തപ്പെടുന്നത്. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Advertisement