അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ

56

ഇരിങ്ങാലക്കുട :നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ ബാബു എന്നറിയപ്പെടുന്ന മറത്താക്കര ഒല്ലൂർ ചൂണ്ടയിൽ വീട് ശ്രീധരൻ മകൻ സോഡ ബാബു , ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ .കരുവന്നൂർ വെച്ച് വാഹന പരിശോധന നടത്തുമ്പോൾ ആണ് പിടികൂടിയത് .ബസ്സ് സ്റ്റാൻഡ് പരിസരത്തെ വർക് ഷോപ്പിൽ നിന്നും ബൈക്ക് കവർന്ന കേസിലാണ് ഇപ്പൊൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇയാൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നാല്പതോളം കേസുകളിൽ പ്രതിയാണ്. ഇൻസ്‌പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായാ ഷാജൻ എം എസ് , ക്ലിറ്റസ് , എ എസ് ഐ സേവിയർ, സി പി ഒ സജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement