Friday, July 10, 2026
26.5 C
Irinjālakuda

അന്‍സില്‍ വധം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്ത

ഇരിങ്ങാലക്കുട: വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന വാടാനപ്പിള്ളി വില്ലേജ് തൃത്തല്ലൂര്‍ ചെട്ടിക്കാട് ദേശത്ത്വീ ഏറച്ചംവീട്ടില്‍ ഹംസ മകന്‍ അന്‍സില്‍ 26 കൊലപ്പെടുത്തുകയും ടി ദേശത്ത് പുതുവീട്ടില്‍ മുഹമ്മദാലി മകന്‍ ഹസൈന്‍ 26 എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് രാജീവ് കണ്ടെത്തി ഒന്നാം പ്രതി അരുണ്‍( സ്‌പൈഡര്‍ അനു) 29 രണ്ടാം പ്രതി നിഖില്‍(അത്തു ) 29 നാലാം പ്രതി പ്രണവ്( പെടലി) 23 എന്നിവര്‍ക്കെതിരെയാണ് കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത് 2014 നവംബര്‍ 18ന് വൈകിട്ട് തൃപ്രയാര്‍ ഏകാദശി ഉത്സവം കണ്ടു മടങ്ങുകയായിരുന്നു അന്‍സില്‍നെയും കൂട്ടുകാരന്‍ ഹസൈന്‍നെയും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ക്രിമിനല്‍ സംഘം തടഞ്ഞുനിര്‍ത്തി വടിവാളും, ഇരുമ്പുവടി യും, ഇരുമ്പ്‌പൈപ്പ്, കരിമ്പ് ,കൊന്ന പത്തല്‍ എന്നിവകൊണ്ട് മാരകമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ ഒളരി മദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയാണ് ഉണ്ടായത് കൂടെയുണ്ടായിരുന്ന ഹസൈന്‍ എന്നയാള്‍ക്കും പരിക്കേറ്റിരുന്നു. തീരദേശത്തെ സ്ഥിരം കുറ്റവാളികളും ക്രിമിനലുകളുംമാണ് അന്‍സിലിനെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലപാതകത്തിന്നാസ്പദമായ സംഭവത്തിനു മുമ്പായി തൃപ്രയാര്‍ പോളിടെക്‌നിക് ഹോസ്റ്റലില്‍ നടന്ന അക്രമ സംഭവത്തിന് തുടര്‍ച്ചയായിട്ടാണ് അക്രമം അരങ്ങേറിയത്. ഏകാദശി വേളയിലും ഉണ്ടായ അക്രമവും കൊലപാതകവും ഏറെ കോളിളക്കം സൃഷ്ടിക്കപെട്ടതാണ്.വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജി ആന്റണി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ജെ പീറ്റര്‍, വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ . രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടത്. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കളെ കുറിച്ചുള്ള വാദം 12. 2.2020 പ്രോസിക്യൂഷനും നടക്കുംകേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന്‍ പി.ജെ ജോബി ,അഡ്വക്കേറ്റ് മാരായ ജിഷാ ജോബി ,എബിന്‍ ഗോപുരന്‍ , വി.എസ് ദിനല്‍ l എന്നിവര്‍ ഹാജരായി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img