ചമയം ഇരുപത്തി അഞ്ചാം വാർഷികആഘോഷങ്ങൾ – സ്വാഗത സംഘം ഓഫീസ് തുറന്നു

45

പുല്ലൂർ : നാടകരാവ്‌ സ്വാഗത സംഘം ഓഫിസ് ഇരിങ്ങാലക്കുട നഗര സഭ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എ. എൻ രാജൻ അധ്യക്ഷത വഹിച്ചു. വിൻസെന്റ് പാറശ്ശേരി, എ. സി. സുരേഷ് വാരിയർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മണി സജയൻ, തോമസ് തോകലത്ത്, റോസ്മി ജയേഷ്, നിഖിത അനൂപ്, സെക്രട്ടറി ഷാജു തെക്കൂട്ട് , ജനറൽ കൺവീനർ സജു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബിജു ചന്ദ്രൻ സ്വാഗതവും ചീഫ് കോ. ഓർഡിനേറ്റർ കിഷോർ പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.

Advertisement