സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് 30 ന്

33

കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് 30 ന് ശനിയാഴ്ച നടക്കും. വൈകീട്ട് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്‌. രാജശ്രീ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജിലെ പതിനഞ്ചാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടക്കുക. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും.

Advertisement