സൈക്കിളില്‍ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു

398

അരിപ്പാലം: സൈക്കളില്‍ സ്‌കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു. അരിപ്പാലം തോപ്പില്‍ പണിക്കാട്ടില്‍ സുബ്രഹ്മണ്യന്‍ (73) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പതിയാംകുളങ്ങര ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു സംഭവം. അമ്പലവഴിയില്‍ നിന്നും എടക്കുളം-അരിപ്പാലം റോഡിലേക്ക് കയറുമ്പോള്‍ എതിരെ വന്ന സ്‌കൂട്ടറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യന്‍ തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു മരണം. ഭാര്യ: രാധ. മക്കള്‍: സരോഷ്, സുമേഷ്, സിനി, സജേഷ്. മരുമക്കള്‍: രേഖ, അമ്പിളി, സജീവ്, സൗമ്യ. ശവസംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പില്‍.

Advertisement