ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര ബാങ്ക് പ്രസിഡന്റ്

123
Advertisement

മാപ്രാണം:കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന്ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സ നടത്താനാവാതെ ദുരിതത്തിലായതെങ്ങോലപറമ്പിൽ ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി കല്ലേറ്റുംകര സഹകരണബാങ്ക് പ്രസി‍ഡന്റ് എൻ.കെ.ജോസഫ്. തന്റെ ഒരു മാസത്തെ ഒാണറേറിയമായ 12500രൂപ അദ്ദേഹം ജോസഫിന്റെ വീട്ടിലെത്തി കൈമാറി. തന്റെ സഹോദരൻ എൻ.കെ.ജോർജ്സര്‍ക്കാരിന് സൗജന്യമായി നൽകിയ വല്ലക്കുന്നിലെ കെട്ടിടത്തിൽപ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നിപ്മറിൽമക്കളുടെ ചികിത്സയ്ക്കും മറ്റും സൗകര്യം ഒരുക്കാൻ ശ്രമിക്കാമെന്നുംഅദ്ദേഹം അറിയിച്ചു.

Advertisement