കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

47

ഇരിങ്ങാലക്കുട :കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ് ടു , വി എച്ച്എസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും നിയോജകമണ്ഡലത്തിലെ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും സമുചിതമായി ആദരിക്കുന്നു. 2022 ആഗസ്റ്റ് ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന മെറിറ്റ് ഡേ 2022 ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിക്കും.പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും.എം പി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൺ സ്വാഗതം ആശംസിക്കുന്നു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടിവി ചാർലി നന്ദി രേഖപ്പെടുത്തുന്നു.

Advertisement