വെള്ളമൊഴിയാതെ കാട്ടൂര്‍

1905

ഇരിങ്ങാലക്കുട: നാല് ദിവസമായി വെള്ളത്തില്‍ മുങ്ങി കാട്ടൂര്‍ ബസാര്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് കാട്ടൂര്‍ ബസാറില്‍ വെള്ളം കയറിയത്. രാത്രിയോടെ ബസാറിലെ അഞ്ഞൂറോളം കടകളും വെള്ളത്തിനടിയിലായി. ഇതിവരേയും ഒരു കടപോലും തുറക്കാനായിട്ടില്ല. ഓണം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ സ്‌റ്റോക്കിറക്കിയ വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും ഒരാള്‍ പൊക്കത്തില്‍ ബസാറില്‍ വെള്ളം ഉണ്ട്. ബസാറിന് സമീപമുള്ള പോലീസ് സ്‌റ്റേഷനും വെള്ളത്തിലാണ്. വഞ്ചിയിലും അരക്കൊപ്പം വെള്ളത്തിലുമാണ് പോലീസുകാര്‍ സ്‌റ്റേഷനുകളില്‍ എത്തുന്നത്. ബണ്ടു പൊട്ടി വെള്ളം ഒഴുകുന്നതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ഈ പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകള്‍ തകര്‍ന്നടിയുന്നതിനും കന്നുകാലികള്‍ ചത്ത് പോകുന്നതിനും കാരണമാകും.

Advertisement