സഹൃദയസദസ്സിനെ ആസ്വാദ്യകരമാക്കി കവിയരങ്ങ്

38

ഇരിങ്ങാലക്കുട :കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അനുബന്ധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച കവിയരങ്ങ് ഏറെ ആസ്വാദ്യകരമായി.പ്രശസ്ത കവിയും,ചലച്ചിത്ര ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട തന്റെ ജനപ്രിയ കവിതകളും,ഗാനങ്ങളും ആലപിച്ചുകൊണ്ട് കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുടയിലെ അറിയപ്പെടുന്ന കവികളും,കവയിത്രികളുമായ ഇ.ജിനൻ,റെജില ഷെറിൻ,രാധാകൃഷ്ണൻ വെട്ടത്ത്,പി.എൻ.സുനിൽ,രാധിക സനോജ്,കൃഷ്ണകുമാർ മാപ്രാണം,സുധീഷ് ചന്ദ്രൻ സഖാവ്,സിന്റി സ്റ്റാൻലി,രതി കല്ലട,റഷീദ് കാറളം,കാട്ടൂർ രാമചന്ദ്രൻ,സി.ജി.രേഖ,അനീഷ് ഷാറൂൺ,രാധാകൃഷ്ണൻ കിഴുത്താനി,വിനോദ് എടതിരിഞ്ഞി,ബിഷോയ്,അജിത പീതാംബരൻ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ വി.എ.മനോജ്കുമാർ മികച്ച കർഷകരെ ആദരിച്ചു.ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷനായി.ടി.എസ്.സജീവൻമാസ്റ്റർ സ്വാഗതവും,എം.ബി.രാജു നന്ദിയും പറഞ്ഞു.

Advertisement