പ്രകൃതി സംരക്ഷണദിനാചരണത്തിൻ്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ തളിർക്കട്ടെ പുതുനാമ്പുകൾ പരിപാടി സംഘടിപ്പിച്ചു

57

മുരിയാട്: പ്രകൃതി സംരക്ഷണദിനാചരണത്തിൻ്റെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ വിത്തുരുളകൾ മുരിയാട് കായലോരത്ത് വിതറുന്ന പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം നിത അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എം.ജോൺസൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ. എ.എസ്, കെ.വൃന്ദകുമാരി,നിജി വൽസൻ ,മാനേജ്മെന്റ് പ്രതിനിധി എ.എൻ.വാസുദേവൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അജിത്കുമാർ ടി.എ., പ്രിൻസിപ്പൽ ബി.സജീവ്, പ്രധാന അധ്യാപകൻ അനിൽകുമാർ. ടി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ.പി.പി പദ്ധതി വിശദീകരണം നടത്തി.വളണ്ടിയർമാരായ ആൻസി ആൻ്റണി സ്വാഗതവും അനന്തകൃഷ്ണൻ.ടി.എ നന്ദിയും രേഖപ്പെടുത്തി.

Advertisement