വർണ്ണക്കുട-2022 സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു

99

ഇരിങ്ങാലക്കുട: ലോക ടൂറിസം ഭൂപടത്തിൽ ഇരിങ്ങാലക്കുടയുടെ പേര് അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയുടെ ഓണാഘോഷ പരിപാടിയായ വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.വർണക്കുട എന്ന പേര് വിഭാഗീയതകൾക്ക് അപ്പുറം ഒന്നാണ് എന്ന ആശയം ഉൾക്കൊണ്ട് ഉള്ളതാണ് .ഇതിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നു. എല്ലാവരും ചേരുന്ന സംഘാടനം ആണ് അതിനുള്ളത്. ക്ലാസിക്കൽ കലകളും നാടൻ കലകളും ഒരുപോലെ ആവിഷ്കരിക്കാൻ കഴിയുന്ന കലാകാരന്മാർ ഇരിങ്ങാലക്കുടയിൽ ഉണ്ട്.അസഹിഷ്ണുതയുടെയും അപര വിദ്വേഷത്തിന്റെയും ഇക്കാലത്ത് ഐക്യമാണ് ആവശ്യം.ഭാവി തലമുറക്ക് മാതൃകയായി എല്ലാവരും കൈകോർക്കുന്ന പരിപാടിയാണ് വർണ്ണ കുട.പരിപാടി അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന ,കൂടിയാട്ടം, കഥകളി തുടങ്ങിയ പോഷിപ്പിച്ച് കൊണ്ട് ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുന്ന പരിപാടിയായി മാറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.നമ്മുടെ കുട്ടികളും പ്രായമാവരും പരിപാടിയെ കുറിച്ച് തിരക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.ഒരു അന്തർദേശീയ പരിപാടി ആക്കി ഇതിനെ മാറ്റാനുള്ള ഒന്നാമത്തെ ചവിട്ടു പടി ആയി കണ്ട്.സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷയായി. മുരിയാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു പരിപാടി വിശദീകരണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് ലളിത ബാലന്, രക്ഷാധികാരി മുൻ എം എൽ എ സാവിത്രി ലക്ഷ്മൺ, കുടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു.പ്രദീപ് മേനോൻ, ലക്ഷ്മണൻ നായർ, ആളൂർ പഞ്ചായത്ത് പ്രസിഡൻറ് ജോജോ, ലത ചന്ദ്രൻ, കെ. കെ. ഉദയപ്രകാശ് ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ വേദിയിൽ സന്നിഹിതരായി. സംഘാടക സമിതി കോർഡിനേറ്റർ അഡ്വ. പി. ജെ. ജോബി നന്ദി രേഖപ്പെടുത്തി.

Advertisement