മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ശുചിത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

305
Advertisement

ഇരിങ്ങാലക്കുട- മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്നത് മുന്‍നിറുത്തി ജനകീയ പങ്കാളിത്തത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ ശുചിത്വ ക്യാമ്പിന്റെ ഉദ്ഘാടനം 2019 മെയ് 10 ാം തിയ്യതി രാവിലെ 9 മണിക്ക് ബസ്സ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് , ക്ഷേകകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി , പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലീല്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാകേഷ് കെ ഡി ,അനില്‍ കെ എം , എബീഷ് കെ ആന്റണി എന്നിവര്‍ പങ്കെടുത്തു