ജനാധിപത്യ മഹിളാ അസോസിയേഷൻ ബ്ലോക്ക് സെന്റർ യൂണിറ്റിന്റെ പ്രതിഭാ സംഗമം ഡോ.സോണി ജോൺ ഉൽഘാടനം ചെയ്തു

29

മാപ്രാണം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ബ്ലോക്ക് സെന്റർ യൂണിറ്റിന്റെ പ്രതിഭാ സംഗമം എഴുത്തുകാരനും,ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സോണി ജോൺ ഉൽഘാടനം ചെയ്തു. യൂങ്കാറ്റ് പ്രദേശമായ ഇരിങ്ങാലക്കുട നഗരസഭയിലെ 36,37 വാർഡുകളിൽ ഇക്കഴിഞ്ഞSSLC,Plus-2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ജനാധിപത്യ മഹിളാ അസ്സോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം അംബിക പള്ളിപ്പുറത്ത്,പൊറത്തിശ്ശേരി മേഖല സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണൻ,പ്രസിഡണ്ട് സി.എം.സാനി,ട്രഷറർ ലേഖ ഷാജൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.മഹിളാ അസോസിയേഷൻ യൂണിറ്റ് ഭാരവാഹികളായ സതി രഘു,രാജി പ്രതാപൻ,പ്രസൂന ജയപ്രകാശ് എന്നിവരാണ് സംഘാടകർ.ചടങ്ങിൽ വെച്ച് സ്ത്രീശബ്ദം മാസികയുടെ വരിസംഖ്യ സഖാവ് അംബിക പള്ളിപ്പുറത്ത് ഏറ്റുവാങ്ങി.

Advertisement