വാരിയർ സമാജം കുടുംബയോഗം നടന്നു

56

അവിട്ടത്തൂർ: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം അവിട്ടത്തൂർ വാരിയത്ത് ഉഷ ദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപഭാഷണം നടത്തി. സെക്രട്ടറി വി.വി.ഗിരീശൻ , എ.വേണുഗോപാലൻ, എ.എസ്. സതീശൻ , ടി. രാമൻകുട്ടി, പി.എം. രമേഷ് വാര്യർ, ഇന്ദിര ശശീധരൻ , കെ.വി.രാജീവ് എന്നിവർ പ്രസംഗിച്ചു. 84 വയസ്സ് കഴിഞ്ഞ എ. അമ്മിണിക്കുട്ടി വാരസ്യാർ, എ. രാമവാരിയർ, ഇ.വി.സുശീല വാരസ്യാർ എന്നിവരെ രക്ഷാധികാരി കെ.വി.ചന്ദ്രൻ പൊന്നാട ചാർത്തി ആദരിച്ചു.

Advertisement