മികവ് തെളിയിച്ച ഭിന്നശേഷിക്കാരെ ഭിന്നശേഷി ദിനത്തിലല്ലാതെയും ആദരിച്ച നഗരസഭയുടെ പ്രവർത്തി മഹത്തരം :NIPMR ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു

14
Advertisement

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിവസം വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർക്ക് ആദരിക്കുന്ന ചടങ്ങ് “ആദരസംഗമം”ഭദ്രദീപം കൊളുത്തികൊണ്ട് NIPMR ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വെച്ച് വിജേഷ്, ജെറിൻ ജോയ് , ജോസഫ് ബേബി, വന്ദന പി.വി., ദേവിക പ്രതാപൻ, അലക്സ്, അനക്സ്, ഘനശ്യാം.ആർ., മുഹമ്മദ് മഹഫൂസ്, അനന്തു എന്നിവരെ ആദരിച്ചു. ചടങ്ങിന് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും കൗൺസിലർ സിജു യോഹന്നാൻ സ്വാഗതവും കൗൺസിലർ അമ്പിളി ജയൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, സ്വീകരണ കമ്മിറ്റി ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളി പുറത്ത്, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ പി.ടി. ജോർജ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Advertisement