നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിവസം പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് “ആദരണീയം”മാതൃഭൂമി ന്യൂസ് ചാനൽ പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു

25

ഇരിങ്ങാലക്കുട: വിശ്വാസ്യതയുള്ള വാർത്തകളെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാൻ പ്രാദേശിക ലേഖകർക്ക് കഴിയണം:എം.പി. സുരേന്ദ്രൻ നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ആറാം ദിവസം പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് “ആദരണീയം”ഭദ്രദീപം കൊളുത്തികൊണ്ട് മാതൃഭൂമി ന്യൂസ് ചാനൽ പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വെച്ച് സുകുമാരൻ – കേരള കൗമുദി, ദിലീപ് – മാതൃഭൂമി, ഷോബി – ദീപിക, ജോസ് മാമ്പിള്ളി – എക്സ്പ്രസ്സ്, ഷാജൻ ചക്കാലക്കൽ – മംഗളം, ഇരിങ്ങാലക്കുട വോയ്സ് – രാഹുൽ അശോകൻ , സിറ്റി ന്യൂസ് – മനോജ്, മെട്രോ വാർത്ത – ഹരി ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട ടൈംസ് – രഞ്ജിത്ത് , ഇരിങ്ങാലക്കുട ഡോട്ട് കോം – അവിനാഷ് , ടി സി വി – രാജേഷ്, ചന്ദ്രിക – റിയാസുദ്ദീൻ, ഇരിങ്ങാലക്കുട ലൈവ് – നിഖിൽ, എ സി വി ന്യൂസ് – അഞ്ജു മോൻ വെള്ളാനിക്കാരൻ, കേരള വാർത്ത – ബിജു പോൾ അക്കരക്കാരൻ , എ സി വി – ജിഷ്ണു എന്നിവരെ ആദരിച്ചു. ചടങ്ങിന് മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും കൗൺസിലർ ജയാനന്ദൻ. ടി. കെ. നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വൈസ് ചെയർമാൻ ടി.വി. ചാർളി, സ്വീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. വിജയ , കോ – ഓർഡിനേറ്റർ ജെയ്സൺ പാറേയ്ക്കാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളി പുറത്ത്, സ്റ്റേജ് കമ്മിറ്റി ചെയർമാൻ അൽഫോൻസ തോമസ് എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Advertisement