ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ ഭഗീരഥപ്രയത്‌നം റിലീഫ് വര്‍ക്ക് -സമര്‍പ്പണം

713

ഇരിങ്ങാലക്കുട-പുതിയ തലമുറക്ക് ഭാരതീയ പുരാണേതിഹാസങ്ങളെ കുറിച്ച് പഠിക്കാനുള്ള പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ 16 അടി നീളവും 14 അടി വീതിയുമുള്ള ഭഗീരഥപ്രയത്‌നത്തിന്റെ റീലീഫ് വര്‍ക്ക് സമര്‍പ്പണം ഡിസംബര്‍ 25 ന് (ധനുമാസം 10-പത്താമുദയത്തിന് വൈകുന്നേരം 5 .30 ന് നടക്കും.കൂടാതെ 6 മണിക്ക് തിരുവാതിരക്കളി -വിദ്യാലക്ഷ്മി സ്വയം സഹായ സംഘം തെക്കേമനവലശ്ശേരിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും.സപര്യ മ്യൂസിക് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം ,ചുറ്റുവിളക്ക് ,നിറമാല ,ശ്രീഅയ്യപ്പസ്വാമിക്ക് വിശേഷാല്‍ പൂജകള്‍ ,പ്രസാദവിതരണം എന്നിവയും ഉണ്ടായിരിക്കും

Advertisement