ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

23

ഇരിങ്ങാലക്കുട: ഇ ഡി യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബി എസ് എൻ എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ മാർച്ച് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി സോമൻ ചിറ്റേത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറിമാരായ എം. ആർ ഷാജു സ്വാഗതവും വിജയൻ ഇളയേടത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ , വി സി വർഗീസ്,കെ സി ജെയിംസ്, എ കെ ചന്ദ്രൻ, എ സി ജോൺസൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, കെ വി രാജു, ബാബു തോമസ്, തോമസ് തൊകലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement