ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന ദിനാചരണവും ഓപ്പൺ ലൈബ്രറി ഉദ്ഘാടനവും നടന്നു

20

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന ദിനാചരണവും ഓപ്പൺ ലൈബ്രറി ഉദ്ഘാടനവും കില ഫാക്കൽറ്റി ശ്രീധരൻ സാർ നിർവഹിച്ചു. പ്രകൃതിയെ വായിച്ചു പഠിക്കാനും സ്നേഹിക്കാനുമുള്ള കല വളർത്താൻ പ്രേരകമായകവിതകളും അനുഭവങ്ങളും പങ്കുവെച്ചത് വായനദിനത്തിൽ ഏറെഹൃദ്യതപകർന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ അധ്യക്ഷയായ യോഗത്തിൽ പി ടി എ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ, അവ്യമ ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനയുടെ വിവിധ വശങ്ങളെ വിലയിരുത്തി കൊണ്ടുള്ള വിദ്യാർത്ഥികളുടെ പാനൽ ചർച്ചയും കവിതാലാപനവും വായനാദിനത്തിന് മാറ്റുകൂട്ടി. പ്രസ്തുത യോഗത്തിൽ സിസ്റ്റർ നവീന സ്വാഗതവും വിദ്യാർഥി പ്രതിനിധി പ്രഭാവതി ഉണ്ണി നന്ദിയും പറഞ്ഞു.

Advertisement