ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഫലവൃക്ഷത്തൈ നട്ടും ലക്കി ഫാദേഴ്സിനെ തെരഞ്ഞെടുത്തും ” ഫാദേഴ്സ് ഡേ ” ആ ഘോഷിച്ചു

31

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓരോ ക്ലാസ്സിൽ നിന്നും നറുക്കെടുപ്പിലൂടെ ലക്കി ഫാദറിനെ കണ്ടെത്തി ഫാദേഴ്സ് ഡേ ആഘോഷിച്ചു. ക്ലാസിലെ എല്ലാ പിതാക്കന്മാരുടെയും പ്രതിനിധികളായി ഇവരെ സ്വീകരിക്കുകയും . തങ്ങളുടെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും . കുട്ടികളുമായി പങ്കു വെക്കുകയും ചെയ്തു. കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് രക്ഷിതാക്കളെ എതിരേറ്റത്. എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾ തയ്യാറാക്കിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു. വൃക്ഷങ്ങളിൽ ഫലങ്ങൾ കായ്ക്കുന്നതു പോലെ നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന ലക്ഷ്യത്തോടെ പ്രിൻസിപ്പളും രക്ഷിതാക്കളും ചേർന്ന് ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , മാനേജർ പ്രൊ . എം’ എസ്. വിശ്വനാഥൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , കൺവീനർ വി.ആർ. കബനി, കെ.സി. ബീന എന്നിവർ നേതൃത്വം നൽകി.

Advertisement