Friday, October 31, 2025
22.9 C
Irinjālakuda

ഇരിങ്ങാലക്കുടയിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി . കൃഷിയെ വിദ്യാഭ്യാസത്തോടൊപ്പം പ്രോത്സാഹിപ്പിക്കണമെന്നും കലക്ക്‌ നൽകുന്ന പ്രാധാന്യം കൃഷിക്കും നൽകണമെന്ന് നടൻ ഇന്നസെന്റ് അഭിപ്രായപ്പെട്ടു.നഗരസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടി നഗരസഭയ്ക്ക് ആംബുലൻസ് നൽകിയ ഐ.സി.എൽ. ഫിൻകോർപ്പ് സി.എം.ഡി. കെ.ജി. അനിൽ കുമാറിനെയും മികച്ച കർഷകരെയും ആദരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. കോ – ഓർഡിനേറ്റർമാരായ ജെയ്സൺ പാറേയ്ക്കാടൻ, പി.ആർ. സ്റ്റാൻലി , വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ , സി.സി. ഷിബിൻ, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ. കെ.ആർ. വിജയ , സന്തോഷ് ബോബൻ , പി.ടി. ജോർജ്, അൽഫോൻസ തോമസ്, അമ്പിളി ജയൻ , വാർഡ് കൗൺസിലർ അവിനാഷ് ഒ.എസ് എന്നിവർ പങ്കെടുത്തു.ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img