മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷൻ റാങ്ക് ജേതാക്കളെ അനുമോദിച്ചു

26

ഇരിങ്ങാലക്കുട: ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോൻ , മെഡിക്കൽ നീറ്റ് പി.ജി. എന്ററൻസ് പരീക്ഷയിൽ റാങ്ക് നേടിയ ഗൗരി.കെ. കർത്ത എന്നിവരെ മണ്ണാത്തിക്കുളം റോഡ് റസിഡന്റ് സ് അസോസിയേഷൻ ഉപഹാരവും , പൂച്ചെണ്ടും നൽകി അനുമോദിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ്, സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ , ജയന്തി വേണുഗോപാൽ, അഡ്വ.പി.ഐ. സുരേന്ദ്രൻ, പി. രഘുനാഥ്, കെ.ഹരി എന്നിവർ സംബന്ധിച്ചു.

Advertisement