കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു

34
Advertisement

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്‌ക്കാരം നടന്നു. ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ നടുവില്‍ പുഴയിടം നീലകണ്ഠന്‍ അടിതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. കിഴക്കോട്ട് തിരിഞ്ഞ് അഗ്നിഹോത്രികള്‍ ഉപവിഷ്ടരാകുക. തരണനെല്ലൂര്‍ കാരണവരാണ് ആദ്യം വച്ച് നമസ്‌ക്കാരം നടത്തിയത്. തുടര്‍ന്ന് മറ്റ് നമ്പൂതിരി കുടുംബക്കാരും ഭക്തജനങ്ങളും ദക്ഷിണവെച്ച് അഗ്നിഹോത്രികളെ നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങി.യാഗാദി കര്‍മ്മങ്ങളനുഷ്ഠിച്ച് നിത്യ അഗ്നിഹോത്രം വ്രതമാക്കിയിട്ടുള്ള അഗ്നിഹോത്രികള്‍ക്കാണ് ഇടവമാസത്തിലെ തൃക്കേട്ട നാളില്‍ വച്ച് നമസ്‌ക്കാരം നത്തുന്നത്. ക്ഷേത്രൈശ്വര്യം, ഗ്രാമൈശ്വര്യം എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന വേദയജ്ഞമാണ് വച്ചുനമസ്‌ക്കാരം. ഇരിങ്ങാലക്കുട ഗ്രാമത്തിലെ മുഴുവന്‍ നമ്പൂതിരിമാരും ഈ ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് നിയമം.

Advertisement