ഭൂമിയുള്ളവര്‍ക്ക് വീടിന് നാലു ലക്ഷം: ഉത്തരവിറങ്ങി

736

പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. വീടിന് നാലു ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം.പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവര ശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുക.

 

Advertisement