വേളൂക്കര ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു

41

വേളൂക്കര :ഗ്രാമപഞ്ചായത്ത് 2021 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മീറ്റിംഗ് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു ബിജു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികുമാർ ഇടപ്പുഴ, മെമ്പർമാരായ വിൻസന്റ് കാനംകുടം, ശ്യാം രാജ് ,ഗവരോഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisement