ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു

68

ഇരിങ്ങാലക്കുട : സ്വർണ്ണ കള്ളക്കടത്ത് കേസിൽ നിന്നും ജനശ്രദ്ധ മാറ്റുന്നത്തിനുവേണ്ടി സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് ഓഫിസുകൾക്കു നേരെ ആക്രമണം നടത്തുന്നു എന്ന് ആരോപിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഉദഘാടനം ചെയ്ത പ്രകടനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എ സി സുരേഷ്, വി സി വർഗീസ്, ജോസ് മാമ്പിള്ളി, പോൾ കരുമാലിക്കൽ, ജസ്റ്റിൻ ജോൺ, കുര്യൻ ജോസഫ്, ഭരതൻ പൊന്തേങ്കണ്ടത്ത്, ബിജു പോൾ അക്കരക്കാരൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, ജില്ലാ സെക്രട്ടറി ആസറുദീൻ കളക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement