അതിനൂതനമായ കോവിഡ് പ്രതിരോധ ടൂൾസിന്റെ കലവറ തുറന്ന് വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം

80

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനത്തിന്റെ വെബിനാറിൽ ഫൂട്ട് ഡിസ്പെൻസർ മുതൽ ഡിസിൻഫെക്ടന്റ് ചേംബർ വരെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കളെ അണുവിമുക്‌തമാക്കുവാൻ ആയി കോവിഡ് പ്രതിരോധ ടൂൾസ് അവതരിപ്പിച്ചു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ശ്രദ്ധേയരായി. ഇന്നത്തെ വെബ്ബിനാർ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധൻ ഉദ്‌ഘാടനം ചെയ്തു. വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ്.ജെ.ചിറ്റിലപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഞാറ്റുവേല കോർഡിനേറ്റർമാരായ സുരേഷ് എ.സി. സ്വാഗതവും അഡ്വ. അജയകുമാർ നന്ദിയും പറഞ്ഞു.വൈകീട്ട് 7 ന് സാംസ്കാരികപരിപാടി ഫാമിലി ഷോ നടക്കും .ജൂലൈ 17 വെള്ളി രാവിലെ 10:30 ന് ഊർജ്ജ സംരക്ഷണം സാമൂഹിക ആരോഗ്യത്തിന് എന്ന വിഷയത്തിൽ അനർട്ട് ,ഡിപ്പാർട്ട്മെന്റ് ഓഫ് പവർ ഹെഡിങ് സോളാർ ടെക്നിക്കൽ കൺസൾട്ടൻസിയിലെ പ്രോഗ്രാം ഓഫീസർ അജിത് ഗോപി നയിക്കുന്ന വെബ്ബിനാർ ഉണ്ടായിരിക്കും .വൈകീട്ട് 7 ന് സൗരഭ്യ തിമോത്തിയോസ് അവതരിപ്പിക്കുന്ന ചൂളം വിളിപ്പാട്ട് ഉണ്ടായിരിക്കും .

Advertisement