‘മഹാകവി അക്കിത്തം’ മനുഷ്യനെ മനസ്സിലാക്കിയ മഹാകവി ഉണ്ണികൃഷ്ണന്‍ കിഴുത്താണി

65

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കവേ’
ഉദിക്കയാണെത്മാവില്‍ ആയിരം സ്വരമണ്ഡലം മഹാകവി എന്നതിനേക്കാള്‍ മനുഷ്യനെന്ന പേരിലറിയപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്ന് ഒരു മറയും മടിയുമില്ലാതെ ഉറക്കെപ്രഖ്യാപിച്ച അക്കിത്തത്തിന് ഇപ്രകാരമാകാനെ കഴിയുമായിരുന്നുള്ളൂ. കാരുണ്യം, സഹിഷ്ണത തുടങ്ങിയവയെ ഭാരതീയ ദര്‍ശനത്തിലൂടെയാണദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഒരുകാല്‍ പാരമ്പര്യത്തിലും മറ്റേത് പുരോഗമനസ്വഭാവത്തിലും ഊന്നിയ അദ്ദേഹത്തിന്റെ ജീവിത പ്രയാണത്തില്‍, ഈ ‘കണ്ണീരുപ്പ് ‘ എക്കാലവും യാഥാര്‍ത്ഥ്യമായി നിലക്കൊണ്ടീരുന്നു. അതിന്റെ പ്രതിഫലനമാണ് കവിത നാടകം ചെറുക്കഥ തുടങ്ങിയ വിവിധ മേഖലകളിലായി അന്‍പതില്‍പരം വിഖ്യാത കൃതികളില്‍ വെളിച്ചം വിതറി പ്രകാശിക്കുന്നത്. തീവ്രാനുഭവങ്ങളുടെ തീകുണ്ഡങ്ങളില്‍ നിന്നുയിര്‍ക്കൊണ്ട കലാസൃഷ്ടികളാണ് അക്കിത്തത്തിന് അനുഭമനാക്കുന്നത്. മറ്റുള്ളവരുടെ അനുഭവം തന്റേതുകൂടിയാക്കി മാറ്റുന്ന രാസവിദ്യ സത്യസന്ധമായി അനുവാചകര്‍ക്ക് അനുഭവപ്പെട്ടു.
ചത്തപ്പെണ്ണിന്റെ മുലചപ്പിവലിക്കുന്നു
നഗരവര്‍ഗ്ഗനവാതിഥി ( 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം )
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം എന്ന മഹാത്തായ കൃതിയില്‍ അക്കിത്തം അതുവരെ ഉണ്ടായിരുന്ന ചിന്താധാരകളാകെ മാറ്റി മറിച്ചു. ആധുനികതയുടെ ശംഖനാദം ആദ്യമായി അതില്‍ നിന്ന് മുഴങ്ങി കേട്ടതു സ്വാഭാവികം മാത്രം. വേദ, പുരാണേതിഹാസങ്ങളുടെ അകക്കാമ്പ് ഉപാസിച്ച ആ മനീഷി നോക്കുന്നിടത്തെല്ലാം പച്ച മനുഷ്യനെ മാത്രം ദര്‍ശിച്ചതില്‍ അത്ഭുതത്തിനവകാശമില്ല. ഗാന്ധിജിയെ എന്തര്‍ത്ഥത്തിലും ആചാര്യനായി കണ്ടിരുന്ന മഹാകവി, വി.ടി.ഭട്ടത്തിരിപ്പാടിനെ മാതൃകയായി തെരഞ്ഞെടുത്തു. കവി ഇടശ്ശേരി ഗോവിന്ദന്‍നായരുടെ ഗുരുസ്ഥാനവും വിഖ്യാതമായ പൊന്നാനിക്കളരിയിലെ നാലപ്പാട്ട്‌നാരായണമേനോന്‍, കുട്ടികൃഷ്ണമാരാര്‍, ബാലാമണിഅമ്മ തുടങ്ങിയവരുടെ സഹവാസവുമാണ് തന്റെ എഴുത്തിനെ ദീപ്തമാക്കിയതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. മഹാത്മജിയെക്കുറിച്ചെഴുതിയ കര്ഡമ്മസൂര്യന്‍, ബലിദര്‍ശനം, സ്പര്‍ശമണികള്‍, ഇടിഞ്ഞുപൊളിഞ്ഞലോകം, കരതലാമലകം തുടങ്ങിയവയും കാലത്തിന്‍പരുക്കേല്‍പ്പിക്കാതെ നിലകൊള്ളും. അക്കിത്തത്തിന്റെ എണ്‍പതുവര്‍ഷത്ത നിരന്തരപ്രയത്‌നത്തിന്റെ പരിണത ഫലമാണ് ഭാഗവതം മലയാണ പരിഭാഷ . പത്മശ്രീ മൂര്‍ത്തീദേവി ഝ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളും, ഉള്ളൂര്‍, ആശാന്‍, വല്‌ളത്തോള്‍, കേന്ദ്ര-കേരള സാഹിത്യ അക്കാദമി ഒടക്കുഴല്‍ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
നിരുപാധികമാം സ്‌നേഹം
ബലമായ് വരും ക്രമാല്‍
ഇതാണഴ,കിതേസത്യം
ഇതുശീലിക്കല്‍ ധര്‍മ്മവും
എന്ന് ഇസകളുടെ അപ്പുറവും, ഇപ്പുറവും പെടാതെ മനുഷ്യനായി ജീവിച്ച് ദിവംഗതനായ അക്കിത്തത്തിനെ സംബന്ധിച്ചിടത്തോളം ഇതുപൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഉണ്ണികൃഷ്ണന്‍ കിഴുത്താണി
0480-2832108

Advertisement