വിശപ്പുരഹിത നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സുഭിക്ഷ ഹോട്ടല്‍ പ്രവർത്തനമാരംഭിച്ചു

58

ഇരിങ്ങാലക്കുട :തൃശ്ശൂർ ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടല്‍ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു സംസ്ഥാന സർക്കാരിൻറെ വിശപ്പുരഹിത നമ്മുടെ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ സംരംഭമായ സുഭിക്ഷ ഹോട്ടല്‍ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ വകുപ്പിൻറെ സഹകരണത്തോടെയാണ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത് .ഇരിങ്ങാലക്കുട ഠാണാ ബസ്റ്റാൻഡ് റൂട്ടിൽ തെക്കേ അങ്ങാടിയിൽ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണ സംഘം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വിശന്നിരിക്കുന്നവരുടെ വിശപ്പു മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുന്നതെന്നും സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതെന്നും ഇരിങ്ങാലക്കുടയിലെ സുഭിക്ഷ ഹോട്ടൽലു മായി സഹകരിച്ച് പ്രവാസി വ്യവസായി നിസാർ അഷ്റഫിനെ അഭിനന്ദിക്കുന്നതായും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു .നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ടി വി ചാർലി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ ,സി സി ഷിബിൻ,സുജ സജീവ് കുമാർ ,മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, സി പി എം ഏരിയ സെക്രട്ടറി വി എം മനോജ് കുമാർ, സി പി എം മണ്ഡലം സെക്രട്ടറി പി മണി, ബി ജെ പി മണ്ഡലം മണ്ഡലം പ്രസിഡണ്ട്‌ കൃപേഷ് ചെമ്മണ്ട ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഓട്ടോ സഹകരണസംഘം പ്രസിഡൻറ് സി എം ഷക്കീർ ഹുസൈൻ സ്വാഗതവും ,താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആന്റോ നന്ദിയും പറഞ്ഞു.

Advertisement