Home NEWS പടിയൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു

പടിയൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനവും ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു

ഇരിങ്ങാലക്കുട :പടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന വിവിധ വകുപ്പുതല യോഗത്തിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ലത സഹദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ കെ.വി സുകുമാരൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീലാൽ മെമ്പർമാരായ ടി.വി വിബിൻ, വി.ടി.ബിനോയ്‌, ശ്രീജിത്ത്‌ മണ്ണായിൽ, ബിജോയ്‌ കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ, ജോയ്‌സി ആന്റണി,പടിയൂർ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസിർ ഡോ കെ സി . ജയചന്ദ്രൻ, ,ജെ ആർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.വി ജീൻവാസ്, മായ, jrphn ബീന, ദീപ്തി ആർ നായർ, ഷഫ്‌ന, ആശ പ്രവർത്തകർ കുടുബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സ്ഥാപനശുചീകരണവും, പൊതുസ്ഥല ശുചീകരണവും, വാർഡ് തലത്തിലും, ഭവന ശുചീകരണവും നടത്തുന്നതിന് തീരുമാനമായി.ക്യാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ബുക്കുകൾ വീടുകളിലെത്തിക്കുന്നതിനും തുടക്കമായി.

Exit mobile version