പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

44

പൂമംഗലം: സര്‍വീസ് സഹകരണ ബാങ്ക് മാരക രോഗം ബാധിച്ച അംഗങ്ങള്‍ക്കുള്ള മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി സഹായ ധന വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടമായി 16 പേര്‍ക്കാണ് തുക നല്‍കിയത്. ബാങ്ക് അസി. സെക്രട്ടറി പി.ഡി. ജയരാജ് സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. വിനോദ് നന്ദിയും രേഖപ്പടുത്തി.

Advertisement