സെന്റ് ജോസഫ്‌സില്‍ യൂണിയന്‍ ഉദ്ഘാടനം നടന്നു

259

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടനം റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് റീഡര്‍ അഭിലാഷ് മോഹനന്‍ നിര്‍വ്വഹിച്ചു. ചരിത്ര ബോധമുള്ള വിദ്യാര്‍ത്ഥികളുടെ തലമുറയാണ് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ടത് എന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ജിവിച്ചിരിക്കക എന്നതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നും ജീവിച്ചിരുന്നു എന്ന അടയാളപ്പെടുത്താതെ ജീവിതം തീര്‍ത്തുകളയരുതെന്നും സൂചിപ്പിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.ബി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സന്‍ ആയിഷ മുഹമ്മദ് സെല്‍മാന്‍, ജനറല്‍ സെക്രട്ടറി അര്‍ച്ചന മേനോന്‍, വിദ്യാര്‍ത്ഥി പ്രതിനിധി റോസ്മ ബാബു എന്നിവര്‍ സംസാരിച്ചു.

Advertisement