കുടുംബശ്രീ സി ഡിഎസ്/ എഡിഎസ് അംഗങ്ങൾക്കുള്ള പരിശീലനം നടത്തി

31

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ കുടുംബശ്രീ സി ഡിഎസ്/ എഡിഎസ് അംഗങ്ങൾക്കുള്ള പരിശീലനവും പ്രത്യേക ആരോഗ്യ പരിശോധനയും നടത്തി.7-4-2022, രാവിലെ 10 മണിക്ക് ഗവ. ജനറൽ ആശുപത്രി ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.ടീ. ജോർജ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ, ഡോ. അനു വർഗീസ് എന്നിവർ ക്ലാസ്സ് എടുത്തു. ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി നന്ദി പറഞ്ഞു. പബ്ലിക് ഹെൽത്ത് നഴ്‌സ് ജഗദമ്മ, ഷൈലജ, പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷാജു എന്നിവർ സംസാരിച്ചു.

Advertisement