തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വി.വി.ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാ സമാഹാരം കവി രാവുണ്ണി , പ്രൊഫ.സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു

143

തൃശൂർ :സാഹിത്യ അക്കാദമി ഹാളിൽ വി.വി.ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാ സമാഹാരം കവി രാവുണ്ണി , പ്രൊഫ.സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു. ഡോ.എസ്.കെ. വസന്തൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിമിത ലെനീഷ്, സ്വാഗതം ആശംസിച്ചു സനോജ് രാഘവൻ പുസ്തക പരിചയം നടത്തി രാധാകൃഷ്ണൻ വെട്ടത്ത് കാട്ടൂർ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് കുഴൂർ വിത്സൻ ഉദ്ഘാടനം ചെയ്തു. ചാക്കോ ഡി അന്തിക്കാട് ശ്രീലയുടെ ചില കളിക്കാർ എന്ന കവിതയുടെ സോളോ പെർഫോമൻസ് നടത്തി.അകപ്പൊരുൾ കവിതാ സമാഹാരവും കവിതയും, വക്ക് പൊട്ടിയ വാക്കുകൾ എന്ന കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം , കലാകൈരളി പുരസ്ക്കാരം, കേരള സാഹിത്യ വേദിയുടെ യുവകവി പുരസ്കാരം, തപസ്യ കലാ സാഹിത്യ പുരസ്ക്കാരം എന്നിവ ശ്രീലക്ക് ലഭിച്ചിട്ടുണ്ട്. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി മലയാളം അധ്യാപികയാണ്.

Advertisement