ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ്വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു

18

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ്വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു.ലൈഫ് മിഷൻ ഭവന നിർമ്മാണത്തിനും അതിദരിദ്രരുടെ അതിജീവന പദ്ധതികൾക്കും ഭക്ഷ്യസുരക്ഷക്കും മുഖ്യപരിഗണന നൽകിയിട്ടുണ്ട്. ഭവന നീർമ്മാണമേഖലയിൽ ആവാസ് പ്ലസ് പദ്ധതിയിൽ 1,20,00000 രൂപയും,ലൈഫ് മിഷൻ പദ്ധതികളിൽ ഗ്രാമ പഞ്ചായത്തുകൾക്ക് ബ്ലോക്ക് വിഹിതമായി 28,93,400 രൂപയും അനുവദിക്കുന്നു.അതിദരിദ്രരുടെ അതിജീവന പദ്ധികൾക്കായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് വനിത ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡിയായി 17.49 ലക്ഷം രുപവകയിരുത്തിയിട്ടുണ്ട്. കൂടാതെ വനിതകൾക്ക് പച്ചക്കറികൃഷി, വാഴകൃഷികൾ എന്നിവ ചെയ്യുന്നതിന് 6 ലക്ഷം വകയിരുത്തുന്നു. ഉൽപാദന മേഖലയിൽ നെൽകൃഷി കുലി ചിലവ് സബ്സിഡിയായി 18 ലക്ഷം രൂപയും ക്ഷീരകർഷകർക്ക് പാലളക്കുന്നതിന് സബ്സിഡിയായി 9 രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ പദ്ധതിക്കായി 8,70,000 രൂപയും വൃക്കരോഗികൾക്ക്ഡയാലിസിസിനായി 4 ലക്ഷം രൂപയും, പാരാമെഡിക്കൽ സ്റ്റാഫിനും ഡോക്ടർക്കും വേതനമായി 22,20000 രൂപയും വകയിരുത്തുന്നു. വയോജനക്ഷേമത്തിൽ വൃദ്ധർക്ക്.കട്ടിൽ നൽകുന്നതിനായി 4,05,000 രൂപയും വകയിരുത്തുന്നു. സാമൂഹ്യക്ഷേമത്തിൽ അനീമിയ ബാധിച്ച കുട്ടികൾക്ക് പോഷകാഹാര പദ്ധതിക്ക് 2 ലക്ഷം രൂപയും ബഡ്സ് സ്കൂളിന് 1 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത സാമ്പത്തിക വർഷം വിവിധ പ്രവർത്തികൾ ചെയ്യുന്നതിന് 8,36,00000 രൂപയും വകയിരിത്തിയിട്ടുണ്ട്. സേവന മേഖലയിൽ. പട്ടികജാതി ക്ഷേമ പദ്ധതിയിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള സ്കോളർഷിപ്പിന് 18 ലക്ഷം രൂപയും പഠനമുറികൾക്ക് 24 ലക്ഷം രൂപയും, വാദ്യകലാഗ്രൂപ്പുകളെപ്രോത്സാഹിപ്പിക്കുന്നതിന് 2,85,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ കമ്മീഷൻ 61,60,000രൂപവച്ചുള്ള വിവിധ നിർമ്മാണ പ്രവർത്തികൾ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്നു.ആനന്ദപുരം, കാട്ടുർ സാമൂഹിക ആരോഗ്യ സ്ഥാപനങ്ങളുടെ മെയിൻന്റനൻസ് പ്രവർത്തികൾക്ക് 13 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ വി.സി റൂം തുടങ്ങിയ സാങ്കേതിക ടെക്നോളജികൾ ഉപയോഗിച്ച് സജ്ജീകരിക്കുന്ന രജത ജൂബിലി മന്ദിരത്തിന് 51 ലക്ഷം വകയിരുത്തുന്നു.1,41,68,72,13 രൂപ പ്രതീക്ഷിത വരവും 1,39,75,88,42 രൂപ പ്രതീക്ഷിത ചെലവും 1,92,83,71 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യോഗം അംഗീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ പി.ടി. കിഷോർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement