സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു സി )

40

ഇരിങ്ങാലക്കുട :സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം :കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൌൺസിൽ (എ ഐ ടി യു സി )കൊമ്പൊടിഞ്ഞാമാക്കൽ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമ കേടുകൾ സമയബന്ധിദമായി പരിശോധിക്കണമെന്നും ബാങ്കുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്ന രീതിയിലുള്ള നിയമ നിർമാണം സർക്കാർ നടത്തണമെന്നും കെ സി ഇ സി താഴെക്കാട് സർവീസ് സഹകരണ ബാങ്ക് യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി മെമ്പർ സി ആർ രേഖ ആവശ്യപ്പെട്ടു.എം വി ഗീത അദ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ കമ്മിറ്റി മെമ്പർ എം ബി ലത്തീഫ് അഭിവാദ്യം ചെയ്തു സംസാരിച്ചു.ടി സി അർജുനൻ സ്വാഗതവും സോന ആന്റോ നന്ദിയും പറഞ്ഞു.സോന ആന്റോയെ കൺവീനറയും പ്രശാന്തി സജുവിനെ ജോയിന്റ് കൺവീനറായും തെരെഞ്ഞെടുത്തു.

Advertisement