മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി’ ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ‘ എന്ന ആശയമുയർത്തി ബയോബിന്നുകൾ വിതരണം ചെയ്തു

23

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി’ ഗ്രീൻ മുരിയാട് ക്ലീൻ മുരിയാട് ‘ എന്ന ആശയമുയർത്തി ബയോബിന്നുകൾ വിതരണം ചെയ്തു.ജൈവമാലിന്യങ്ങൾ സാംസ്‌ക്കരിക്കുന്നതിനും വളമാക്കി മാറ്റുന്നതിനും ഇതുമൂലം സാധ്യമാകും.മുരിയാട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ചു നടന്ന ബയോബിൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി, സെക്രട്ടറി പ്രജീഷ് പി, വി.ഇ.ഒ സിനി ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത്‌ പട്ടത്ത്,മണി സജയൻ,നിജി വത്സൻ, നികിത അനൂപ്, വൃന്ദകുമാരി,നിത അർജുനൻ, ജിനി സതീശൻ,എ എസ് സുനിൽകുമാർ,സേവ്യർ ആളൂകാരൻ, നിജി വത്സൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.മുരിയാട് പഞ്ചായത്ത് ഓഫീസിൽ നിന്നും പുല്ലൂരിൽ സഹകരണ ബാങ്ക് അങ്കണത്തിൽ നിന്നുമായി രണ്ടു കേന്ദ്രങ്ങളിലായാണ് വിതരണം നടത്തുന്നത്.

Advertisement