വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി

241
Advertisement

ഇരിങ്ങാലക്കുട: സ്റ്റുഡന്‍സ് നഴ്സസ് അസോസിയേഷന്‍ നോര്‍ത്ത് ഇസ്റ്റ് സോണ്‍ സംഘടിപ്പിച്ച അത്ലറ്റ് മീറ്റില്‍ വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥികളായ ജാക്സണ്‍ കുരിയനും ജോസ്ന ജോസഫും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 100 മീറ്റര്‍, 200 മീറ്റര്‍, 800 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ജോസ്ന മികവ് തെളിയിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായ ജാക്സണ്‍ കുരിയന്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലും ലോംഗ്ജെമ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയത്. തൃശൂരിലെ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ സ്നേഹോദയ നഴ്സിംഗ് കോളജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോഷി, നികിത്മോന്‍, ക്രിസ്റ്റോ, അരുണ്‍ എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിറ്റി, ശ്രുതി, സോന എന്നിവരുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

 

Advertisement