ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു

323

ഇരിങ്ങാലക്കുട: കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യാൻ ചെന്ന സഹപാഠിക്ക് കുത്തേറ്റു ബുധനാഴ്ച രാവിലെ 9 മണിയോടെ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്യാൻ ചെന്ന വിദ്യാർഥിക്കാണ് കുത്തേറ്റത് ബൈക്കിലെത്തിയ രണ്ടംഗസംമായ കാറളം സ്വദേശിയായ ഷാഹിർ , ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് . വിദ്യാർഥിനിയുടെ സഹപാഠിയായ ടെൽസൺ സംഭവം കണ്ട് ചോദ്യം ചെയ്യുകയായിരുന്നു ഇതിനെത്തുടർന്നാണ് ഷാഹിർ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ടെൽസൺനെ കുത്തുകയും ഉടൻതന്നെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നാട്ടുകാർ ചേർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ടെൽസനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻനിലേക്ക് മാറ്റുകയും ചെയ്തു.

Advertisement