സ്ത്രീ സമത്വത്തിൻ്റെ കാഹളം മുഴക്കി ഇരിങ്ങാലക്കുടയിൽ രാത്രി നടത്തം

107

ഇരിങ്ങാലക്കുട : സ്ത്രീകൾക്കെതിരെ യുള്ള മുൻവിധികൾ അവസാനിപ്പിക്കുക എന്ന സന്ദേശവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് വിമൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിച്ച ‘ രാത്രി നടത്തം’ ശ്രദ്ധേയമായി. അന്തർദേശീയ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി. അയ്യങ്കാവ് മൈതാനത്ത് നിന്നാരംഭിച്ച നടത്തം ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ സമാപിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിമൻസ് സെൽ രക്ഷാധികാരി ഡോ രമ്യ കെ ശശി, അധ്യാപകരായ ഡെല്ല റീസ വലിയവീട്ടിൽ, പ്രിജിമോൾ വി ബി, ര ഞ്ജിഷ ഷിബു, വിദ്യാർത്ഥി പ്രതിനിധി കളായ സാന്ദ്ര പാലാട്ടി, മിഷാന മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കോളജിലെ വനിതാ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ അൻപതോളം പേർ പങ്കെടുത്തു.നേരത്തെ വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ സെമിനാറിൽ ക്രൈസ്റ്റ് കോളേജ് ( ഓട്ടനോമസ്) ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേധാവി കെ ആർ സജിത മുഖ്യാതിഥി യായി സംസാരിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പൊതു ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ ലൈവ് ചാറ്റ് തുടങ്ങിയവയും വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.

Advertisement