ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മംഗല്യ സൗഭാഗ്യം പദ്ധതിയുടെ മൂന്നാമത്തെ വിവാഹധനസഹായ വിതരണം നിർവഹിച്ചു

45

ഇരിങ്ങാലക്കുട: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മംഗല്യ സൗഭാഗ്യം പദ്ധതിയുടെ മൂന്നാമത്തെ വിവാഹധനസഹായ വിതരണം 2022 മെയ് 24 ചൊവ്വാഴ്ച്ച വൈകീട്ട് 05.00 മണിക്ക് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് നിർവഹിച്ചു ചടങ്ങിന്റെ ഉൽഘാടനകർമ്മം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപ്പെഴ്സൺ . സോണിയ ഗിരി നിർവഹിച്ചു. ക്ലബ് പ്രസിസന്റ് ഡോ. ഡെയിൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊജക്റ്റ്സ് ചെയർമാൻ കെ എൻ സുഭാഷ് സ്വാഗതവും സെക്രട്ടറി ബിജു ജോസ് നന്ദിയും പ്രകാശിപ്പിച്ചു, കല്ലേറ്റുങ്കര ദിവ്യകാരുണ്യ ആശ്രം അനാഥാലയത്തിലെ അന്തേവാസിയായ അനു അൽഫോൺസയാണ് സ്വർണ്ണാഭരണങ്ങൾ ഏറ്റു വാങ്ങിയത്.ലയൺസ് മുൻ ഗവർണ്ണർമാരായ അഡ്വ.ടി.ജെ.തോമസ്സ്, വി.എ.തോമച്ചൻ, ലയൺ ലേഡി പ്രസിഡന്റ് അന്ന ഡെയിൻ, കമ്മിറ്റി ചെയർമാൻ ജോർജ് ചീരൻ, ട്രഷറർ ഡോ. ജോൺ പോൾ, ലയൺ ലേഡി സെക്രട്ടറി ഡോ.ശ്രുതി ബിജു, ലയൺ ലേഡി ട്രഷറർ സ്മിത ജോൺ, ആശ്രം ട്രസ്റ്റി ജേക്കബ് കാട്ടൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement