ഓണാഘോഷം നടത്തി

260
Advertisement

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡെന്‍സ് അസോസിയേഷന്‍ ഓണാഘോഷം മീനാവില്ലയില്‍ പള്ളത്ത് സരസ്വതി അമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാംദാസ്.ടി.കെ. അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് ഓണപ്പുടവ നല്‍കി. മികച്ച കര്‍ഷകരായ കാക്കര സുകുമാരന്‍, രാധാകൃഷ്ണപുതുവാള്‍ എന്നിവരെ ആദരിച്ചു. പോളി മാന്ദ്ര, രമാഭായ്, എ.സി. സുരേഷ്, രാജീവ് മുല്ലപ്പിള്ളി, രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും നടന്നു.

 

Advertisement