രാജ്യപുരസ്കാർ പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി എച്ച്. ഡി. പി

32

ഇരിങ്ങാലക്കുട : കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് 2022 ജനുവരി 8 നു സംസ്ഥാന തലത്തിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ് സിന്റെ ഉന്നത പരീക്ഷ ആയ രാജ്യപുരസ്കാർ നടന്നു. ഈ പരീക്ഷക്ക് എച്ച്. ഡി. പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 12 സ്കൗട്ട് ഉം 9 ഗൈഡ്സ് ഉം പങ്കെടുത്തു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് രാജ്യപുരസ്കാർ ബാഡ്ജിനു അർഹത നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാന താരങ്ങളായിമാറി. സ്കൗട്ട് മാസ്റ്റർ കെ പി ഹജീഷ്, ഗൈഡ് ക്യാപ്റ്റൻ ടി ബി ജിഷ എന്നി അധ്യാപകരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

Advertisement