ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി

83
Advertisement

ഇരിങ്ങാലക്കുട : കെ.എസ്.ഇ ലിമിറ്റഡ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ലിസ്യൂ അദ്ധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകൾ നൽകി .പി .ടി .എ പ്രസിഡണ്ട് സി.വി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ കമ്പനിയുടെ മാനേജിങ് ഡയറക്ടർ അഡ്വ .എ .പി ജോർജ് ഐ .ടി .ഇ പ്രിൻസിപ്പാൾ സിസ്റ്റർ റോസ്ജോക്ക് ലാപ്ടോപ്പ് കൈമാറിക്കൊണ്ട് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു .ജനറൽ മാനേജർ അനിൽ എം ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി സിസ്റ്റർ നവീന പദ്ധതി വിശദീകരണം നടത്തി .എം .എ ആൻലി ടീച്ചർ കെ .എസ് .ഇ കമ്പനിയുടെ പ്രവർത്തനങ്ങളുടെ വീഡിയോ അവതരണം നടത്തി .പ്രിൻസിപ്പാൾ സിസ്റ്റർ റോസ്‌ജോ സ്വാഗതവും അധ്യാപക വിദ്യാർത്ഥി മരിയ സേവി നന്ദിയും പറഞ്ഞു .

Advertisement