കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു

34

ഇരിങ്ങാലക്കുട :-കേരള കർഷക സംഘം സേലം രക്ത സാക്ഷി ദിനം ആചാരിച്ചു.കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്ത സാക്ഷി ദിനം ആചാരിച്ചു. ദിനചാരണത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പല്ലിശ്ശേരി ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി. ശങ്കരനാരായണൻ, എൻ. കെ. അരവിന്ദാക്ഷൻ, കെ. വി. ജിനാരാജ് ദാസൻ, കെ. ജെ. ജോൺസൻ, പി. ആർ. ബാലൻ, കെ. എം. സജീവൻ, അഡ്വ: കെ.എ. മനോഹരൻ എന്നിവർ പ്രസംഗിച്ചു. പൊതു സമ്മേളനത്തിൽ വെച്ച് കേരള കർഷക സംഘം ഏരിയ കമ്മിറ്റി ചേർത്ത മെമ്പർഷിപ്പ് വിഹിതം ഒരു ലക്ഷം രൂപ സെബി ജോസഫ് പല്ലിശ്ശേരി ഏറ്റു വാങ്ങി.

Advertisement