കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി

32

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ പ്രസിഡന്റ്‌ എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷാജുപാറേക്കാടൻ, പി വി ബാലസുബ്രമണ്ണ്യൻ, വി കെ . അനിൽകുമാർ, മണിമേനോൻ, ജാക്സൺ കെ എസ് , ടി.വി. ആന്റോ, ടെന്നിസൺ തെക്കേക്കര, ലിഷോൺ ജോസ്, പ്രബുല്ലചന്ദ്രൻ,ജോസ് മൊ യലൻ, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. യോഗത്തിനെത്തിയ എല്ലാ അംഗങ്ങളും, അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന പ്രസിഡന്റിന്റെ വിയോഗത്തിൽ ഇരിങ്ങാലക്കുടയിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് ഹർത്താൽ ആചാരിച്ചു.

Advertisement