ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളിന്റെ മതില്‍ പൊളിക്കുന്നത് തടഞ്ഞു

535
Advertisement

ഇരിങ്ങാലക്കുട : ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എല്‍.പി.വിഭാഗത്തിനായുള്ള കെട്ടിടനിര്‍മ്മാണത്തിന്റെ ആവശ്യങ്ങള്‍ക്കായി ഹൈസ്‌കൂളിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മതില്‍ പൊളിക്കുന്നത് അധികൃതര്‍ തടഞ്ഞു. എല്‍.പി.സ്‌കൂളിന്റെ കിഴക്കുഭാഗത്തുകൂടി നിര്‍മ്മാണാവശ്യങ്ങള്‍ക്കായി വണ്ടികള്‍ കൊണ്ടുവരാമെന്നിരിക്കെ പടിഞ്ഞാറെ ഭാഗത്തെ മതില്‍ പൊളിക്കേണ്ട ആവശ്യമില്ലെന്നും മതില്‍ പൊളിക്കുന്നത് ഹൈസ്‌കൂളിന്റെയും കുട്ടികളുടേയും സുരക്ഷയെ ബാധിക്കുമെന്നും പി.ടി.എ. നഗരസഭ അധികൃതര്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ പടിഞ്ഞാറെ ഭാഗത്തെ മതില്‍ പൊളിക്കാന്‍ ആരംഭിച്ചത്. പിന്നീട് പി.ടി.എ.യുടേയും സ്‌കൂളിന്റെയും നേതൃത്വത്തില്‍ മതില്‍ പൊളിക്കുന്നത് തടയുകയായിരുന്നു. ആയിരത്തോളം കുട്ടികളാണ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്നത് നഗരസഭ അധികൃതര്‍ അടിയന്തിരമായിമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Advertisement