പരിസ്ഥിതി ദിനാചരണം ആചരിച്ചു

153
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് m ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ഓട്ടോ ഡ്രൈവര്‍ മാര്‍ക്കും സമീപ പ്രദേശത്തെ കടകളിലും വോളന്റീയര്‍മാര്‍ എന്നിവര്‍ക്കും വൃക്ഷ തൈകള്‍ വിതരണംചെയ്യുകയും ചെയ്തു. സ്‌കൂള്‍ പരിസരത്തില്‍ മഴക്കാല ശുചീകരണം നടത്തുകയും, പരിസരത്ത് വൃക്ഷ തൈകള്‍ നടുകയും ചെയ്തു. ഗൈഡ്‌സ് ലീഡര്‍ അലീന, സ്‌കൗട്ട്‌സ് ലീഡര്‍ മനു, എന്നിവര്‍ നേതൃത്വം നല്‍കി. വോളന്റീയര്‍മാരായ ഗായത്രി, അശ്വനി, ആതിര, നിതുല്‍, അപര്‍ണ, ആര്യ, ഐറിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement